Latest News

രഞ്ജി ട്രോഫി: ബംഗാളിനെതിരേ കേരളത്തിന് മോശം തുടക്കം

രഞ്ജി ട്രോഫി: ബംഗാളിനെതിരേ കേരളത്തിന് മോശം തുടക്കം
X

തിരുവന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ കേരളത്തിന് മോശം തുടക്കം. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 81 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ (19), രോഹന്‍ പ്രേം (3) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സച്ചിന്‍ ബേബി(17), ജലജ് സക്‌സേന (40) എന്നിവരാണ് ക്രീസില്‍. സുരജ് ജെയ്‌സ്വാള്‍, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്‌സ്വാളിന്റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങിയത്. മൂന്നാമതായി ക്രീസിലെത്തിയ രോഹന്‍ പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കി മടങ്ങി. 40 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ബേബി നല്ലരീതിയില്‍ പ്രതിരോധം തീര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. ഓപണറായെത്തിയ സക്‌സേന ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. സഞ്ജുവാണ് കേരളത്തെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ഇന്നത്തെ മല്‍സരം സഞ്ജുവിന് നിര്‍ണായകമാണ്. രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വിഷ്ണു വിനോദ്, അഖിന്‍ സത്താര്‍ എന്നിവര്‍ പുറത്തായി. ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് പകരമെത്തിയത്.

Next Story

RELATED STORIES

Share it