Latest News

സ്ഥാനം അലങ്കരിക്കുന്നവരുടെ പ്രവർത്തനം കാര്യക്ഷമമല്ല; പോലിസിന്റെ പ്രകടനം അതിദയനീയം: ഉദ്യോ​ഗസ്ഥരെ പഴിചാരി ആഭ്യന്തര വകുപ്പിന്റെ റിപോർട്ട്

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലടക്കം പോലിസിനെതിരേ വ്യാപക ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിൽ റിപോർട്ടിലെ പരാമർശങ്ങൾ ശ്രദ്ധേയമാവുകയാണ്.

സ്ഥാനം അലങ്കരിക്കുന്നവരുടെ പ്രവർത്തനം കാര്യക്ഷമമല്ല; പോലിസിന്റെ പ്രകടനം അതിദയനീയം: ഉദ്യോ​ഗസ്ഥരെ പഴിചാരി ആഭ്യന്തര വകുപ്പിന്റെ റിപോർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെയും പോലിസിന്റെയും പ്രവർത്തനങ്ങളിൽ സിപിഎമ്മിൽ നിന്നടക്കം രൂക്ഷവിമർശനങ്ങൾ ഉയരവെ, പോലിസിലെ ഉന്നത ഉദ്യോ​ഗസ്ഥരെ പഴിചാരി ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ റിപോർട്ട്. ഉന്നത ഉദ്യോ​ഗസ്ഥർ പദവിയിലിരിക്കുന്നത് പേരിനു മാത്രമാണെന്നും പ്രവർത്തനം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ റിപോർട്ട്. സേനയുടെ പ്രവർത്തനം അതിദയനീമാണെന്നും ആഭ്യന്തര വകുപ്പ് വിലയിരുത്തിയതായി 'മാധ്യമം' റിപോർട്ട് ചെയ്തു.

കാര്യക്ഷമമായി പ്രവർത്തിക്കാതെ സ്ഥാനം അലങ്കരിക്കുക മാത്രം ചെയ്യുന്ന മേലുദ്യോ​ഗസ്ഥരുടെ പ്രവൃത്തി സേനയുടെ പൊതുവിലുള്ള പ്രവർത്തനത്തെ ബാധിക്കുന്നു. ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ൻറെ മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ പ​​ല​​പ്പോ​​ഴും അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. പോ​​ലിസിന്റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളിലുണ്ടാവുന്ന നി​​ര​​ന്ത​​ര​​മാ​​യ വീ​​ഴ്ച സ​​ർ​​ക്കാ​​റി​​ൻറെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുവെന്നും റിപോർട്ടിൽ പറയുന്നു. അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയാൽ മുഖ്യമന്ത്രി പരിശോധിക്കാനുള്ള റിപോർട്ടിലാണ് ഉന്നത ഉദ്യോ​ഗസ്ഥരെ രൂക്ഷമായി വിമർശിക്കുന്നത്.

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലടക്കം പോലിസിനെതിരേ വ്യാപക ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിൽ റിപോർട്ടിലെ പരാമർശങ്ങൾ ശ്രദ്ധേയമാവുകയാണ്. അ​​ടു​​ത്തി​​ടെ സം​​സ്ഥാ​​ന​​ത്തു​​ണ്ടാ​​യ വി​​വാ​​ദ​​മാ​​യ പ​​ല കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളി​​ലും ല​​ഹ​​രി​​വേ​​ട്ട​​യി​​ലും കു​​റ്റ​​ക്കാ​​രെ ക​​ണ്ടെ​​ത്തി കൃത്യമായ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ പോലിസ് സേനയ്ക്ക് വീ​​ഴ്ച സം​​ഭ​​വി​​ച്ചു. കൊ​​ല​​പാ​​ത​​കം, ഗു​​ണ്ടാ​​ ആ​​ക്ര​​മ​​ണം എ​​ന്നി​​വ മു​​മ്പെ​​ങ്ങു​​മി​​ല്ലാ​​ത്ത നി​​ല​​യി​​ൽ വ​​ർ​​ധി​​ച്ചി​​ട്ടും പോലി​​സ്​ നി​​ഷ്​​​ക്രി​​യ​​മാ​​ണ്. ഇ​​ത്​ ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്.

പ​​ല സം​​ഭ​​വ​​ങ്ങ​​ളി​​ലും പോലി​​സി​​ൻറെ ഇ​​ട​​പെ​​ട​​ൽ ദു​​ർ​​ബ​​ല​​മാ​​ണ്. അ​​താ​​ണ്​ ഗു​​ണ്ടാ​​സം​​ഘ​​ങ്ങ​​ൾ​​ക്ക്​ അ​​ക്ര​​മ​​ങ്ങ​​ൾ തു​​ട​​രാ​​ൻ പ്രേ​​ര​​ക​​മാ​​കു​​ന്ന​​ത്. അ​​നി​​ഷ്ട​​ സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​കു​​മെ​​ന്ന ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ൻറെ റി​​പോർ​​ട്ടു​​ക​​ൾ പോ​​ലും അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​ണ്. അ​​താ​​ണ്​ ആ​​ല​​പ്പു​​ഴ ഉ​​ൾ​​പ്പെ​​ടെ ഇ​​ട​​ങ്ങ​​ളി​​ലെ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്ക്​ കാ​​ര​​ണ​​മാ​​യ​​തെന്നും ആഭ്യന്തര വകുപ്പ് റിപോർട്ട് പറയുന്നു. ര​​ണ്ടാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തി​​നു ശേ​​ഷം ഗു​​ണ്ടാ, മാ​​ഫി​​യാ​​സം​​ഘ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്ത​​നം ശ​​ക്ത​​മാ​​ക്കി​​യെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. നേ​​രി​​ട്ട്​ പോ​​യി കാ​​ര്യ​​ങ്ങ​​ൾ മ​​ന​​സ്സി​​ലാ​​ക്കാ​​തെ ഓ​​ഫി​​സി​​ൽ ഇ​​രു​​ന്ന്​ കാ​​ര്യ​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കു​​ക​​യാ​​ണ്​ ഉ​​ത്ത​​ര​​വാ​​ദ​​പ്പെ​​ട്ട പ​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​രും ചെ​​യ്യു​​ന്ന​​ത്. ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ലു​​ൾ​​പ്പെ​​ടെ പ്ര​​തി​​ക​​ളാ​​കു​​ന്ന പോലി​​സ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്. ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ൾ​​പ്പെ​​ടെ മാ​​ഫി​​യാ സം​​ഘ​​ങ്ങ​​ളു​​മാ​​യി അ​​വി​​ശു​​ദ്ധ കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കു​​ന്ന​​താ​​യും മോ​​ൻ​​സ​​ൺ സം​​ഭ​​വ​​മ​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ട്.

Next Story

RELATED STORIES

Share it