Latest News

ആര്‍സിസിയിലെ ചികില്‍സക്കിടെ ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; ഹൈക്കോടതി റിപോര്‍ട്ട് തേടി

ആര്‍സിസിയിലെ ചികില്‍സക്കിടെ ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; ഹൈക്കോടതി റിപോര്‍ട്ട് തേടി
X

കൊച്ചി: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ(ആര്‍സിസി) ചികില്‍സയ്ക്കിടെ ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് റിപോര്‍ട്ട് തേടി. കാന്‍സര്‍ സെന്ററില്‍ ഇപ്പോള്‍ രക്തപരിശോധനയ്ക്കായി ഉപയോഗിക്കുന്ന യന്ത്രങ്ങളെക്കുറിച്ച് റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. രക്താര്‍ബുദത്തെ തുടര്‍ന്നാണ് ഒമ്പതുകാരി ആര്‍സിസിയില്‍ ചികില്‍സ തേടിയിരുന്നത്. ചികില്‍സക്കിടെ 49 തവണയാണ് രക്തം സ്വീകരിച്ചത്. രക്തം നല്‍കിയ ഒരാളില്‍ നിന്നാണ് കുട്ടിക്ക് അണുബാധയുണ്ടായത്. രക്തത്തിലെ എച്ച്‌ഐവി ബാധ അതിവേഗം കണ്ടെത്താന്‍ വേണ്ട സംവിധാനങ്ങള്‍ അക്കാലത്ത് ആര്‍സിസിയില്‍ ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നിര്‍ഭാഗ്യകരമായ സംഭവത്തിന് ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒമ്പതുകാരി പിന്നീട് മരിച്ചതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ആലോചിക്കുന്നുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ അറിയിക്കണം. പെണ്‍കുട്ടിയുടെ പിതാവായ ഹരിപ്പാട് സ്വദേശിയാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസ് ഇനി ഏപ്രില്‍ രണ്ടിന് പരിഗണിക്കും.

Next Story

RELATED STORIES

Share it