രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്കുവേണ്ടി കോഴിക്കോട് സര്‍വകലാശാലയില്‍ ചികില്‍സാ കേന്ദ്രം
BY BRJ16 July 2020 3:51 AM GMT

X
BRJ16 July 2020 3:51 AM GMT
മലപ്പുറം: രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗികള്‍ക്കു വേണ്ടി കോഴിക്കോട് സര്‍വകലാശാലയില്‍ കൊവിഡ് ചികില്‍സാ കേന്ദ്രമൊരുങ്ങുന്നു. 1300 പേര്‍ക്ക് ചികില്‍സ നല്‍കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ചികില്‍സാ കേന്ദ്രം ഒരുങ്ങുന്നത്. ഇവിടേക്ക് മാത്രമായി 10 ഡോക്ടര്‍മാരുടെയും 50 നഴ്‌സ്മാരുടെയും 50 ട്രോമാകെയര്‍ വാളണ്ടിയര്‍മാരുടെയും ടീമിനെ നിയോഗിക്കും.
മുഴുവന്‍ പേര്‍ക്കും ഭക്ഷണം സൗജന്യമായി നല്‍കും. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി സൗജന്യ ഇന്റര്‍നെറ്റ് സൗകര്യവുമൊരുക്കും.
കൊവിഡ് കേന്ദ്രത്തിലെ ജോലിക്കാര്‍ക്ക് സര്‍വകലാശാലയില്‍ തന്നെ താമസമൊരുക്കും. അതുവഴി രോഗവ്യാപനം തടയാനാവുമെന്നാണ് കണക്കുകൂട്ടല്‍.
Next Story
RELATED STORIES
ഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMTബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു
31 May 2023 5:55 PM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMT