Latest News

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്
X

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം വിളിച്ചിരിക്കുന്നത്.

ബിഹാര്‍ മോഡല്‍ എസ് ഐ ആറില്‍ ശക്തമായ എതിര്‍പ്പ് എല്‍ഡിഎഫും യുഡിഎഫും നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് സിപിഐ (എം) വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താനാണ് കീഴ് ഘടകങ്ങള്‍ക്കുള്ള പാര്‍ട്ടി നിര്‍ദ്ദേശം.

തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്ടെന്ന് എസ് ഐ ആര്‍ നടപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ യോഗത്തില്‍ വിശദീകരിക്കും. 2002ലെ പട്ടികയാണ് പരിഷ്‌കരണത്തിന് ആധാരമാക്കുന്നത്.

Next Story

RELATED STORIES

Share it