Latest News

കേരള ബജറ്റ് 2021: അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാനുള്ള കോമ്പൗണ്ടിംഗ് പദ്ധതി ദീര്‍ഘിപ്പിക്കുന്നു

കേരള ബജറ്റ് 2021: അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാനുള്ള കോമ്പൗണ്ടിംഗ് പദ്ധതി ദീര്‍ഘിപ്പിക്കുന്നു
X

തിരുവനന്തപുരം: അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് ആവിഷ്‌കരിച്ച കോമ്പൗണ്ടിംഗ് പദ്ധതി ദീര്‍ഘിപ്പിക്കും. രജിസ്‌ട്രേഷന്‍ ഇനത്തിലുള്ള നികുതിയില്‍ ഇളവു നല്‍കാനും തീരുമാനിച്ചു.

അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കോമ്പൗണ്ടിംഗ് പദ്ധതിയുടെ കാലാവധി 2021 മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഈ കോമ്പൗണ്ടിംഗ് പദ്ധതി പുതിയ സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് ദീര്‍ഘിപ്പിക്കും. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ തീറാധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി 8 ശതമാനവും രജിസ്‌ട്രേഷന്‍ ഫീസ് 2 ശതമാനവുമാണ്. കെഎസ്‌ഐഡിസി, കിന്‍ഫ്ര, സിഡ്‌കോ, ഡിഐസി, സര്‍ക്കാര്‍ രൂപീകരിക്കുന്ന വ്യവസായ വികസന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍സ് തുടങ്ങിയവയുടെ വ്യവസായ പാര്‍ക്കുകളുടെയും പ്ലോട്ടുകളുടെയും ഷെഡ്ഡുകളുടെയും ലീസ് ഡീലുകള്‍, ലീസ് കം സെയില്‍, സബ് ലീസ്, പൂര്‍ണ്ണ സെയില്‍ ഡീഡ് എന്നിവയ്ക്കും ഈ ഡ്യൂട്ടി ബാധകമാണ്. വ്യവസായ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിനു മേല്‍പ്പറഞ്ഞ ഭൂമി ഇടപാടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി 4 ശതമാനമായും രജിസ്‌ട്രേഷന്‍ ഫീസ് 1 ശതമാനമായും കുറയ്ക്കുന്നു. ഇതിലൂടെ 25 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായേക്കും.

Next Story

RELATED STORIES

Share it