Latest News

കേരള പുരസ്‌കാരങ്ങള്‍: സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചു

കേരള പുരസ്‌കാരങ്ങള്‍: സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചു
X

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ക്കു കേരള പുരസ്‌കാരങ്ങള്‍ എന്ന പേരില്‍ പരമോന്നത പുരസ്‌കാരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടു സെര്‍ച്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭിച്ച നാമനിര്‍ദേശങ്ങള്‍ക്കൊപ്പം വിവിധ വിഭാഗങ്ങളില്‍നിന്ന് അര്‍ഹരായവരെ കണ്ടെത്തി നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനായി ഈ വര്‍ഷത്തേക്കു മാത്രമായാണ് പ്രാഥമിക പരിശോധന സമിതിയെ (സെക്രട്ടറിതല സമിതി) സെര്‍ച്ച് കമ്മിറ്റിയായിക്കൂടി ചുമതലപ്പെടുത്തിയത്.

പത്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ളവരെ കേരളശ്രീ പുരസ്‌കാരത്തിനും പത്മഭൂഷണ്‍ നേടിയിട്ടുള്ളവരെ കേരളശ്രീ, കേരളപ്രഭ പുരസ്‌കാരങ്ങള്‍ക്കും പത്മവിഭൂഷണ്‍ നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. പുരസ്‌കാരങ്ങള്‍ക്കു പരിഗണിക്കുന്ന മേഖലകളില്‍ കൃഷി, മറ്റു മേഖലകള്‍ – മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക ഉത്പാദന മേഖലകള്‍, സംസ്ഥാനത്തിന്റെ പുരോഗതിക്കു വഴിയൊരുക്കുന്നവരും സംസ്ഥാനത്തെ സാംസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നവരും മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സാമൂഹ്യ വനവത്കരണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ മേല്‍പ്പറഞ്ഞ മേഖലകളില്‍ ഉള്‍പ്പെടാത്ത വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മറ്റു വിഭാഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തി.

Next Story

RELATED STORIES

Share it