Latest News

കരൂര്‍ ദുരന്തം: വിജയ് യുടെ പര്യടനം മാറ്റി ടിവികെ

കരൂര്‍ ദുരന്തം: വിജയ് യുടെ പര്യടനം മാറ്റി ടിവികെ
X

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് യുടെ പര്യടനം മാറ്റിയെന്ന് ടിവികെ. അടുത്ത രണ്ടാഴ്ചത്തേക്കാണ് പരിപാടികള്‍ മാറ്റിവച്ചത്. അതേസമയം, അമിത് ഷാ വിളിച്ചെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപോര്‍ട്ടുകള്‍. വിജയ് യുടെ പിതാവ് ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ടിവികെയുടെ മുതിര്‍ന്ന നേതാക്കളുമായും അമിത്ഷാ ബന്ധപ്പെിരുന്നു. എന്നാല്‍ അമിത് ഷായോട് സംസാരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു വിജയ് യുടെ പ്രതികരണം എന്നാണഅ ടിവികെയില്‍ നിന്നുവരുന്ന വിവരം.

അതേസമയം, തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് യുടെ വീഡിയോക്ക് പിന്നാലെ സര്‍ക്കാര്‍ തെളിവുകള്‍ നിരത്തി വാര്‍ത്താ സമ്മേളനം നടത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ പി അമുദയാണ് വാര്‍ത്താ സമ്മേളനത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാന്‍ വേണ്ടിയാണ് വാര്‍ത്താസമ്മേളനമെന്നായിരുന്നു അമുദ ഐഎഎസ് വ്യക്തമാക്കിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സര്‍ക്കാര്‍ തള്ളിയിരുന്നു.

എന്നാല്‍ കരൂര്‍ ദുരന്തത്തില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു വിജയ് വീഡിയോയില്‍ പ്രതികരിച്ചത്. ജനങ്ങളെ കാണാന്‍ എത്തിയത് സ്‌നേഹം കൊണ്ടാണെന്നും ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ മനസില്‍ അത്രത്തോളം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരും ടിവികെ പ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കരുതെന്നും തന്നെ ലക്ഷ്യം വച്ചോളു എന്നും താന്‍ ഒക്കെ ഏറ്റുകൊള്ളാം എന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it