Latest News

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ കറാച്ചിയും ലാഹോറും

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ കറാച്ചിയും ലാഹോറും
X

ഇസ്‌ലാമാബാദ്: ലോകത്തെ ഏറ്റവും അധികം മലിനീകരിക്കപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ കറാച്ചിയും ലാഹോറും വീണ്ടും ഇടംപിടിച്ചു. പട്ടികയില്‍ ലാഹോര്‍ ആറാം സ്ഥാനത്തും കറാച്ചി കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കിനു പിന്നില്‍ നാലാം സ്ഥാനത്തുമാണ്. ബംഗ്ലാദേശിലെ ധക്ക, മംഗോളിയയിലെ ഉലാന്‍ബാറ്റര്‍ തുടങ്ങിയവയാണ് മറ്റ് രണ്ട് നഗരങ്ങള്‍. ഐക്യുഎയര്‍ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്ന് ദി ന്യസ് ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് ചെയ്തു.

എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 50ന് താഴെയാവുന്നതാണ് തൃപ്തികരം. അതിനു മുകളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 'അപകടകര'വും ജനങ്ങളുടെ ആരോഗ്യത്തിനും മറ്റും അപകടമുണ്ടാക്കുന്നതാണ്.

സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.

കറാച്ചിയും ലാഹോറും എക്യുഐ 183ഉം 170ഉമാണ്.

വായുമലിനീകരണത്തോത് കുറച്ചുകൊണ്ടുവരാന്‍ പഞ്ചാബില്‍ 1,718 ഇഷ്ടികക്കളങ്ങളും 2,658 കമ്പനികളും 11,782 വാഹനങ്ങളും ഡിസംബര്‍ 12വരെ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച 544 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it