Latest News

റാസല്‍ ഖൈമ ബീച്ചില്‍ തിരയില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

റാസല്‍ ഖൈമ ബീച്ചില്‍ തിരയില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു
X

റാസല്‍ ഖൈമ: റാസല്‍ ഖൈമ ബീച്ചില്‍ തിരയില്‍പ്പെട്ട് കണ്ണൂര്‍ വളപട്ടണം സ്വദേശി ഷബീല്‍(38)മരണപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. റാസല്‍ ഖൈമയില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്ന ഷബീലിനെ, ബീച്ചിലുണ്ടായിരുന്ന മറ്റ് ആളുകളാണ് തിരയില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലിസ് മൃതദേഹം റാസല്‍ ഖൈമ പോലിസ് മോര്‍ച്ചറിയിലേക്കു മാറ്റി. പോലിസ് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടലിലൂടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഷബീലിന്റെ മൃതദേഹം റാസല്‍ ഖൈമ കബര്‍സ്ഥാനില്‍ അടക്കം ചെയ്തു. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി നാസിലയാണ്ഭാര്യ.

Next Story

RELATED STORIES

Share it