Latest News

കണ്ണൂരില്‍ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു

കണ്ണൂരില്‍ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു
X

കണ്ണൂര്‍: യുവതിയായ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയപ്പോള്‍ പൊള്ളലേറ്റിരുന്ന യുവാവും മരിച്ചു. കൂട്ടാവ് സ്വദേശി ജിജേഷാണ് (39) മരിച്ചത്. ഇയാള്‍ ആക്രമിച്ച യുവതി വ്യാഴാഴ്ച പുലര്‍ച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശി പ്രവീണയ്ക്കുനേരെയാണ് അക്രമം നടന്നത്. പ്രവീണയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. ഇവിടെയെത്തിയ ജിതേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരിക്കൂര്‍ കുട്ടാവിലാണ് ജിതേഷിന്റെ വീട്. കുറ്റിയാട്ടൂരിലെ പ്രവീണയുടെ വീട്ടിലെത്തിയാണ് ഇയാള്‍ തീകൊളുത്തിയത്. ഇരുവരും പരിചയക്കാരാണ്. യുവതിയും ജിജേഷും ഫോണ്‍വഴി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും തര്‍ക്കങ്ങളുമുണ്ടായി. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it