മേയര്‍ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ

കണ്ണൂര്‍: ബുധനാഴ്ച മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവും വരെയാണ് നിരോധനാജ്ഞ. പൊതുയോഗം, പ്രകടനം, സ്വീകരണം തുടങ്ങിയവയൊക്കെ നിരോധിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകാളിന്റെ ഭാഗമാണ് നടപടിയെന്നാണ് കലക്ടര്‍ നല്‍കുന്ന വിശദീകരണം.
കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ എസ്.ഡി.പി.ഐ പ്രതിഷേധിച്ചു. ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും നിരവധി തവണ മാറ്റിയ കണ്ണൂര്‍ കോര്‍പറേഷന്‍ നടപടിക്കെതിരേ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എസ്ഡിപിഐ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഇതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ നിരോധനാജ്ഞയുമായി കലക്ടര്‍ രംഗത്തുവന്നിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTപിഎസ്ജി ജെഴ്സിയില്‍ മെസ്സിയുടെ അവസാന മല്‍സരം ക്ലെര്മോണ്ടിനെതിരേ;...
1 Jun 2023 2:34 PM GMTഫ്രഞ്ച് ലീഗില്‍ പിഎസ്ജി ചാംപ്യന്മാര്; ബുണ്ടസാ ലീഗില്‍ തുടര്‍ച്ചയായ...
28 May 2023 5:52 AM GMTബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേര് ...
23 May 2023 1:20 PM GMTതുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം...
21 May 2023 9:59 AM GMT