കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാവാത്ത അധ്യാപകര്‍ക്കു കണ്ണൂര്‍ കലക്ടറുടെ അന്ത്യശാസനം

കണ്ണൂര്‍: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാവാത്ത അധ്യാപകര്‍ക്കു കണ്ണൂര്‍ കലക്ടറുടെ അന്ത്യശാസനം. ജില്ലയില്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരാവാന്‍ ബാക്കിയുള്ള മുഴുവന്‍ പേരും എത്രയും വേഗം റിപോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഡ്യൂട്ടിക്ക് ഹാജരാവാത്തവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ജാഗ്രതാ സമിതിയുടെ ഭാഗമായി ക്വാറന്റൈന്‍ നടപടികളും കൊവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നതിന് അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ച് നേരത്തേ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇവരില്‍ ചിലര്‍ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ലെന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.
Kannur Collector's warning to teachers who do not appear for Covid duty
RELATED STORIES
മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള അവസരമൊരുക്കണം; കെ ബി...
20 May 2023 11:00 AM GMTകോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില് വയോധികന് മരിച്ചു
19 May 2023 5:10 AM GMTസുവര്ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം; അഞ്ച് പേര് പിടിയില്
11 May 2023 4:20 AM GMTകൊടൈക്കനാലില് നിന്നു മടങ്ങിയ സംഘത്തിന്റെ കാറില് ലോറിയിടിച്ച് രണ്ട്...
27 April 2023 4:03 AM GMTഇന്ത്യന് സര്ക്കസ് കുലപതി ജെമിനി ശങ്കരന് അന്തരിച്ചു
24 April 2023 7:57 AM GMTകണ്ണൂരില് റിസോര്ട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയില്
22 April 2023 8:13 AM GMT