- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനയ്യകുമാറിന്റെ അനുയായിയുടെ കൊല; ബീഹാറിൽ പ്രതിഷേധം കനക്കുന്നു
BY SHN18 May 2019 5:17 PM GMT
X
SHN18 May 2019 5:17 PM GMT
പട്ന: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥി കനയ്യ കുമാറിന്റെ അനുയായി ഫാഗോ താന്തിയെ തട്ടിക്കൊണ്ടുപോയി അടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കൊലപാതകത്തിന് പിന്നിൽ ബെഗുസരായിയിലെ ജന്മികളാണെന്ന് ബഛ്വാരയിലെ മുൻ എംഎൽഎയും സിപിഐ നേതാവുമായ അവധീഷ് റായ് ആരോപിച്ചു. കർഷകനായ ഫാഗോ താന്തി കനയ്യയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിൽ സ്ഥലത്തെ ജന്മിമാർക്ക് കടുത്ത അമർഷമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി ഫാഗോ താന്തിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവധീഷ് റായ് ആരോപിച്ചു
വ്യാഴാഴ്ച രാത്രിയാണ് സിപിഐ പ്രവർത്തകനും കർഷകനുമായ ഫാഗോ താന്തി ക്രൂരമായ മർദ്ദനമേറ്റ് മരിച്ചത്. ബഗുസരായി ജില്ലയിലെ മതിഹാനി പോലിസ് സ്റ്റേഷൻ പരിധിയിലുള്ള ബവന്ത്പുരിന് സമീപത്ത് നിന്ന് മരിച്ച നിലയിൽ ഫാഗോ താന്തിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കനയ്യകുമാറിന്റെ പ്രശസ്ത മുദ്രവാക്യമായ 'ഹം ലേ കെ രഹേങ്കേ ആസാദി' എന്നെഴുതിയ ചുവന്ന ടി ഷർട്ടായിരുന്നു തട്ടിക്കൊണ്ട്പോയ സമയത്ത് ഫാഗോ താന്തി ധരിച്ചിരുന്നതെന്നും ഇയാൾ കനയ്യയ്ക്കായി സജീവമായി പ്രവർത്തിച്ചിരുന്നതായും പോലിസ് അറിയിച്ചു. കൊലപാതകത്തെ തുടർന്ന് ബെഗുസരായിയിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTകോഴിക്കോട്ടെ തീ നിയന്ത്രണ വിധേയമായി തുടങ്ങി
18 May 2025 5:02 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTപാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലിസ്...
18 May 2025 4:30 PM GMTമഴ മുന്നറിയിപ്പ് പുതുക്കി; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
18 May 2025 4:19 PM GMT