Latest News

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരണം: ടെന്‍ഡര്‍ ഇല്ലാതെ കൈമാറ്റം; ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരണം: ടെന്‍ഡര്‍ ഇല്ലാതെ കൈമാറ്റം; ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി
X

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ടെന്‍ഡര്‍ നടപടികളില്ലാതെ നവീകരണ പ്രവൃത്തികള്‍ക്ക് സ്റ്റേഡിയം കൈമാറിയതും, നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ലയണല്‍ മെസ്സിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും പങ്കെടുക്കുന്ന സൗഹൃദ മല്‍സരത്തോടനുബന്ധിച്ച് ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ഒരു സ്വകാര്യ സ്‌പോണ്‍സര്‍ക്ക് വഴിവിട്ട് കൈമാറിയെന്നാണ് ആരോപണം. ടെന്‍ഡര്‍ വിളിക്കാതെയും കരാറോ പാരിസ്ഥിതിക അനുമതിയോ തേടാതെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹരജിയില്‍ പറയുന്നു.

നവംബര്‍ 17നു നടക്കേണ്ടിയിരുന്ന സൗഹൃദ മല്‍സരം മാറ്റിവെച്ചിരുന്നു. എന്നാല്‍ അതിനുശേഷവും സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഹരജിയില്‍ പറയുന്നു. മരങ്ങള്‍ മുറിച്ചുമാറ്റലും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളും നടന്നതോടെ കൊച്ചിന്‍ കോര്‍പറേഷന്‍ നേരത്തേ വിഷയത്തില്‍ ഇടപെട്ടിരുന്നു.

പൊതുസ്വത്തായ കലൂര്‍ സ്റ്റേഡിയം നിയമനടപടികള്‍ പാലിക്കാതെ കൈമാറുന്നത് ചട്ടവിരുദ്ധമാണെന്നും, സര്‍ക്കാര്‍ ഉത്തരവോ കരാറോ ഇല്ലാതെയാണ് നടപടിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തില്‍ കരാര്‍ നിലവിലുണ്ടെന്ന് ജിസിഡിഎയും സര്‍ക്കാരും അവകാശപ്പെട്ടിരുന്നുവെങ്കിലും, മാധ്യമങ്ങലിലൂടെ സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് അധികൃതര്‍ പിന്നീട് സമ്മതിച്ചതായി ഹരജിയില്‍ പറയുന്നു

കരാറുണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തണമെന്നും നിയമപരമായ നടപടിക്രമങ്ങള്‍ വിശദീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി വിശദവാദത്തിനായി ഹൈക്കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക്മാറ്റി.

Next Story

RELATED STORIES

Share it