Latest News

കാബൂള്‍ സ്‌ഫോടനം; 13 യുഎസ് മറീനുകളടക്കം മരിച്ചവരുടെ എണ്ണം 85 ആയി

കാബൂള്‍ സ്‌ഫോടനം; 13 യുഎസ് മറീനുകളടക്കം മരിച്ചവരുടെ എണ്ണം 85 ആയി
X

കാബൂള്‍: വ്യാഴാഴ്ച അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. മരിച്ചവരില്‍ ഏഴ് കുട്ടികളും 13 യുഎസ് മറീനുകളും ഉള്‍പ്പെടുന്നു. കാബൂള്‍ വിമാനത്താവളത്തിനു പുറത്തേക്കുള്ള കവാടത്തിലാണ് സ്‌ഫോടനം നടന്നത്.

വ്യാഴാഴ്ച വിമാനത്താവളത്തിനു പുറത്ത് ആദ്യം വെടിയുതിര്‍ത്ത ശേഷമാണ് അക്രമി സ്‌ഫോടനം നടത്തിയത്. രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. വിമാനത്താവളത്തിലെ കനാലിനരികില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ചില വീഡിയോഗ്രഫര്‍മാര്‍ പകര്‍ത്തി പുറത്തെത്തിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട അഫ്ഗാന്‍കാരുടെ എണ്ണം 72 ആയതായി ആരോഗ്യമന്ത്രാലയവും താലിബന്‍ സൈനികരും പറഞ്ഞു. ഇതില്‍ 28 പേര്‍ താലിബാന്‍ സൈനികരാണ്. യുഎസ് സൈന്യം നല്‍കുന്ന വിവരമനുസരിച്ച് 13 മറീനുകളാണ് കൊല്ലപ്പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടനത്തിന്റെ ഉത്തരാവദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തു. യുഎസ് സൈന്യവുമായി അനുരജ്ഞന ചര്‍ച്ച നടത്തിയ രാജ്യദ്രോഹികള്‍ക്ക് മാപ്പില്ലെന്ന് ഐഎസ് പുറത്തുവിട്ട കുറിപ്പില്‍ ആരോപിച്ചു.

അതേസമയം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാനന്‍ഡ് ജനറല്‍ ഫ്രാങ്ക് മെക്കന്‍സി പറഞ്ഞു. റോക്കറ്റ് ബോംബറുകളും സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനങ്ങളും ഉപയോഗിച്ചായിരിക്കും സ്‌ഫോടനം നടക്കുകയെന്നാണ് യുഎസ് മുന്നറിയിപ്പുനല്‍കിയത്. ആക്രമണം തടയുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം അഫ്ഗാനില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള സയമപരിധി ആഗസ്ത് 31നുശേഷം നീട്ടാനാവില്ലെന്ന് താലിബാന്‍ വ്യക്തമാക്കി.

ഐഎസ്‌ഐഎസ്-കെ ആക്രമണത്തിന്റെ സാഹചര്യത്തില്‍ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍ പെന്റഗണിന് നിര്‍ദേശം നല്‍കി.

ഇത് ഞങ്ങള്‍ മറക്കില്ല, മാപ്പു നല്‍കില്ല, വേട്ടയാടിപ്പിടിക്കും ഇതിന്റെ വിലയീടാക്കും- ബൈഡന്‍ വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it