Latest News

കാബൂള്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരില്‍ 28 താലിബാന്‍ സൈനികരും

കാബൂള്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരില്‍ 28 താലിബാന്‍ സൈനികരും
X

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 28 താലിബാന്‍ സൈനികരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ചുരുങ്ങിയത് അറുപത് അഫ്ഗാന്‍കാരും 13 യുഎസ് മറീനുകളും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 7 കുട്ടികളുമുണ്ട്.

ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഖോറസാന്‍ പ്രൊവിന്‍സ് ഏറ്റെടുത്തു. അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്സില്‍ അഫിലിയേറ്റ് ചെയ്ത വിഭാഗമാണ് ഐഎസ് കെ, ഐഎസ് ക പി എന്ന പേരില്‍ അറിയപ്പെടുന്നതെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടൊപ്പം ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

അമേരിക്കയേക്കാല്‍ കൂടുതല്‍ പേരെ തങ്ങള്‍ക്കു നഷ്ടമായെന്ന് താലിബാന്‍ പ്രതികരിച്ചു. അതേസമയം ആക്രമണം വിദേശ സൈന്യം രാജ്യം വിടുന്നതിന് അനുവദിച്ച ആഗസ്ത് 15ലെ സമയപരിധി ദീര്‍ഘിപ്പിക്കാന്‍ കാരണമല്ലെന്നും താലിബാന്‍ അറിയിച്ചു.

കാബൂളില്‍ നിന്ന് സൈനികേതര വിഭാഗത്തെ ഒഴിപ്പിക്കുന്ന നടപടി തീവ്രമാക്കിയിട്ടുണ്ട്.

ഐഎസ് ആക്രമണം നടന്നതോടെ തങ്ങളുടെ സൈനികരെ ഒഴിപ്പിക്കുന്ന നടപടി ആസ്‌ത്രേലിയ നിര്‍ത്തിവച്ചു.

തങ്ങളുടെ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ രൂക്ഷമായി പ്രതികരിച്ചു.

Next Story

RELATED STORIES

Share it