- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കെ സുധാകരന്‍: മാപ്പു പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

കോഴിക്കോട്: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പിയുടെ പ്രസംഗം. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വേണ്ടിയിരിക്കുന്നു എന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. തലശ്ശേരിയിലെ കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പരിഹസിച്ചു.
സംഭവം വിവാദമായതോടെ സുധാകരനെതിരില്‍ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ രംഗത്തു വന്നു.തൊഴിലിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും കെ സുധാകരന്‍ മുഖ്യമന്ത്രിയോട് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സി.പി.എം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ സുധാകരന്‍ കഴിഞ്ഞദിവസം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു കെ.സുധാകരന്റെ വാക്കുകള്‍.
RELATED STORIES
ഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍
26 Jun 2025 1:54 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMT