Latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ തനിക്കെതിരേ തിരിയുന്നു: കെ ജെ ഷൈൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ തനിക്കെതിരേ തിരിയുന്നു: കെ ജെ ഷൈൻ
X

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള കോൺ​ഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദപ്രചാരണങ്ങളെന്ന് സിപിഎം പറവൂർ ഏരിയ കമ്മിറ്റി അംഗം കെ ജെ ഷൈൻ.

കോൺഗ്രസ് നേതൃത്വം അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ല. പ്രതിപക്ഷ നേതാവ് ഇതിനു പിന്നിലുണ്ടെന്നും അവർ പറഞ്ഞു. സത്യത്തിൽ ഇത് കോൺഗ്രസിൻ്റെ നിസഹായാവസ്ഥയാണ്.

സെപ്തംബർ 11ന് ഒരു പൊതുവേദിയിൽ വെച്ച് പ്രദേശിയ കോൺ​ഗ്രസ് നേതാവ് ടീച്ചറെ ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പുകമറ സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പുറത്ത് വന്നത്. തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ടാണ് അന്ന് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. സ്ത്രീകൾകെതിരേ എന്തും പറയാം എന്നു ധരിക്കുന്ന മനോവൈകൃതമുള്ളയാളുകൾ നിരവധിയുണ്ടെന്നും അവർ കൂട്ടിചേർത്തു. വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ തനിക്കെതിരേ തിരിയുന്നു: കെ ജെ ഷൈൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള കോൺ​ഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദപ്രചാരണങ്ങളെന്ന് സിപിഎം പറവൂർ ഏരിയ കമ്മിറ്റി അംഗം കെ ജെ ഷൈൻ.

കോൺഗ്രസ് നേതൃത്വം അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ല. പ്രതിപക്ഷ നേതാവ് ഇതിനു പിന്നിലുണ്ടെന്നും അവർ പറഞ്ഞു. സത്യത്തിൽ ഇത് കോൺഗ്രസിൻ്റെ നിസഹായാവസ്ഥയാണ്.

സെപ്തംബർ 11ന് ഒരു പൊതുവേദിയിൽ വെച്ച് പ്രദേശിയ കോൺ​ഗ്രസ് നേതാവ് ടീച്ചറെ ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പുകമറ സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പുറത്ത് വന്നത്. തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ടാണ് അന്ന് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. സ്ത്രീകൾകെതിരേ എന്തും പറയാം എന്നു ധരിക്കുന്ന മനോവൈകൃതമുള്ളയാളുകൾ നിരവധിയുണ്ടെന്നും അവർ കൂട്ടിചേർത്തു.

Next Story

RELATED STORIES

Share it