Latest News

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു; ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രിംകോടതി ജഡ്ജി

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു; ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രിംകോടതി ജഡ്ജി
X

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തി. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി ഉയരും. ചീഫ് ജസ്റ്റിസ് അടക്കം സുപ്രിംകോടതിയില്‍ 34 ജഡ്ജിമാരാണ് ഉണ്ടാവേണ്ടത്. ജഡ്ജിമാരുടെ അംഗീകൃത അംഗസംഖ്യ 34 ആണ്.

നിയമമന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെയാണ് ജസ്റ്റിസ് ദത്തയെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തിയ വിവരം അറിയിച്ചത്. സുപ്രിംകോടതി ജഡ്ജിയായി 2030 ഫെബ്രുവരി എട്ടുവരെ ജസ്റ്റിസ് ദീപാങ്കര്‍ ദത്തയ്ക്ക് കാലാവധിയുണ്ട്. സപ്തംബര്‍ 26ന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രിംകോടതി കൊളീജിയമാണ് ജസ്റ്റിസ് ദത്തയ്ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ശുപാര്‍ശ നല്‍കിയത്. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് കെ ദത്തയുടെ മകനാണ്. 2006 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി സേവനം ആരംഭിച്ച ദീപാങ്കര്‍ ദത്ത, 2020 ഏപ്രില്‍ 28 നാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാവുന്നത്.

Next Story

RELATED STORIES

Share it