Latest News

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി
X

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് വാക്സിന് അനുമതി നല്‍കിയത്. മറ്റു കൊവിഡ് വാക്‌സിനകള്‍ രണ്ടു ഘട്ടങ്ങളിലായി നല്‍കേണ്ടിവരുമ്പോള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന്‍ ഒറ്റ ഡോസ് എടുത്താല്‍ മതിയാകും. ഈ വാക്‌സിന് 72 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ വാക്സിനുകള്‍ക്കാണ് നിലവില്‍ ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുള്ളത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനു കൂടി അനുമതി നല്‍കിയതിനാല്‍ വാക്സിനേഷന്‍ വേഗത്തിലാകുമെന്നും രാജ്യം വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 20 ദശലക്ഷം ഡോസ് വാക്‌സിനാണ് ബ്രിട്ടണ്‍ ഓര്‍ഡര്‍ നല്‍കിയത്.

Next Story

RELATED STORIES

Share it