Latest News

ഇസ്രായേല്‍ വിരുദ്ധ പുസ്തകവുമായി ജോ ബൈഡന്‍

ഇസ്രായേല്‍ ആദ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഉപകരണമായതെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.

ഇസ്രായേല്‍ വിരുദ്ധ പുസ്തകവുമായി ജോ ബൈഡന്‍
X

വാഷിങ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ പുസ്തകവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേല്‍ ഒരു കോളോണിയല്‍ രാജ്യമാണെന്ന് പറയുന്ന റാഷിദ് ഖാലിദിയുടെ പുസ്തകവുമായി നാന്‍ടക്കറ്റ് ബുക്ക്‌സ് വര്‍ക്ക്‌സില്‍ നിന്ന് ബൈഡന്‍ ഇറങ്ങി വരുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റാഷിദ് ഖാലിദിയുടെ ' ദ ഹണ്‍ഡ്രഡ് ഇയേഴ്‌സ് വാര്‍ ഓണ്‍ ഫലസ്തീന്‍: എ ഹിസ്റ്ററി ഓഫ് സെറ്റ് ലര്‍ കൊളോണിയലിസം ആന്റ് റസിസ്റ്റന്‍സ് 1917-2017' എന്ന പുസ്തകമാണ് ബൈഡന്റെ കൈയ്യിലിരിക്കുന്നത്. ഇസ്രായേല്‍ ആദ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഉപകരണമായതെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.

Next Story

RELATED STORIES

Share it