Latest News

ജോലി അന്വേഷിച്ചിറങ്ങിയ മുസ്‌ലിം യുവാവിനു നേരെ ആക്രമണം

ജോലി അന്വേഷിച്ചിറങ്ങിയ മുസ്‌ലിം യുവാവിനു നേരെ ആക്രമണം
X

മുംബൈ: ജോലി അന്വേഷിച്ചിറങ്ങിയ മുസ്‌ലിം യുവാവിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് സ്വദേശിയായ മുഹമ്മദ് ശുഐബിനെയാണ് ഗുജറാത്തിലെ സൂറത്ത് റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് ചിലര്‍ ആക്രമിച്ചത്. ജോലി തേടി മുംബൈയില്‍ പോയ മുഹമ്മദ് ശുഐബ് ജോലി ലഭിക്കാത്തതിനാല്‍ ആഗസ്റ്റ് 14ന് ട്രെയ്‌നില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

സൂറത്ത് റെയില്‍വേ സ്‌റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ ട്രെയ്ന്‍ പിടിച്ചിട്ടപ്പോള്‍ പുറത്തിറങ്ങി നില്‍ക്കുമ്പോളാണ് ഒരു സംഘം ആക്രമിച്ചത്. ബോധം കെട്ടു വീണ ശുഐബിനെ മറ്റൊരാള്‍ ഡല്‍ഹിയിലേക്കുള്ള ട്രെയ്‌നില്‍ കിടത്തിവിടുകയായിരുന്നു. തളര്‍ന്ന് അവശനായി നിസാമുദ്ദീനില്‍ എത്തിയ ശുഐബ് മറ്റൊരാളുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ചു. ശേഷം ബോധരഹിതനായി. സ്ഥലത്തെത്തിയ ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ചികില്‍സ നിഷേധിക്കപ്പെട്ടു. ബന്ധുക്കള്‍ ചേര്‍ന്ന് 4.4ലക്ഷം രൂപ സംഘടിപ്പിച്ച് നല്‍കിയപ്പോള്‍ മാത്രമാണ് ആശുപത്രി ചികില്‍സ നല്‍കിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. വിവരമറിഞ്ഞ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാക്കളും കുടുംബത്തെ ബന്ധപ്പെട്ടു. കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് അവരാണ്. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ഡല്‍ഹി പോലിസോ ഗുജറാത്ത് പോലിസോ കേസെടുത്തിട്ടില്ല.

Next Story

RELATED STORIES

Share it