Latest News

ജീവനം പദ്ധതിയിലേ അഴിമതി വിജിലന്‍സ് അന്വേഷിക്കുക; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ സുപ്രണ്ടിന് പരാതി നല്‍കി

ജീവനം പദ്ധതിയിലേ അഴിമതി വിജിലന്‍സ് അന്വേഷിക്കുക; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ സുപ്രണ്ടിന് പരാതി നല്‍കി
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ മൂന്ന് വര്‍ഷം മുമ്പ് നടപ്പിലാക്കിയ ജീവനം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ഇതുസംബന്ധിച്ച പരാതി നഗരസഭ സുപ്രണ്ടിന് നല്‍കി.

തുടക്കം മുതലേ ജീവനം പദ്ധതിക്കെതിരേ പരാതിയുണ്ടായിരുന്നു. ജീവനം പദ്ധതി ഭരണസമിതിയിലെ ചിലരുടെ ബിനാമിയാണെന്നും നഗരസഭയുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ കരാറിലൂടെയും മറ്റും തട്ടിക്കുകയാണെന്നുമായിരുന്നു ആരോപണം. മൂന്ന് മാസം മുമ്പ് വന്ന സിഎജി ഓഡിറ്റിലും ക്രമക്കേട് സംബന്ധിച്ച പരാമര്‍ശമുണ്ടായിരുന്നു. അതിന്റെ ഭാഗമായി ജീവനത്തില്‍നിന്ന് കുടുംബശ്രീയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല.

നഗരസഭ കൗണ്‍സിലര്‍മാരായ പച്ചീരി ഫാറൂഖ്, താമരത്ത് സലീം, നിഷ സുബൈര്‍, ശ്രീജിഷ, കൃഷ്ണപ്രിയ എന്നിവരാണ് പരാതി നല്‍കാനെത്തിയത്.

Next Story

RELATED STORIES

Share it