Latest News

ജെഇഇ അഡ്വാന്‍സ്ഡ് 2021 പരീക്ഷാ തിയ്യതികള്‍ ജനുവരി 7ന് പ്രഖ്യാപിക്കും

ജെഇഇ അഡ്വാന്‍സ്ഡ് 2021 പരീക്ഷാ തിയ്യതികള്‍ ജനുവരി 7ന് പ്രഖ്യാപിക്കും
X

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ്ഡ് 2021(ജെഇഇ) പരീക്ഷാ തിയ്യതിയും ഐഐടി പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡവും ജനുവരി 7ാം തിയ്യതി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ അറിയിച്ചു.

''പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ ഐഐടി പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡവും അടുത്ത ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാതിയ്യതിയും അടുത്ത ഏഴാം തിയ്യതി ആറ് മണിക്ക് പ്രഖ്യാപിക്കും''-മന്ത്രി ട്വീറ്റ് ചെയ്തു.

ജെഇഇ മെയിന്‍ പരീക്ഷ നാല് സെഷനുകളായി ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തും. ആദ്യ പരീക്ഷ ഫെബ്രുവരി 23-26 തിയ്യതികളില്‍ നടക്കും.

അടുത്ത സെഷന്‍ മാര്‍ച്ച് 15-18, ഏപ്രില്‍ 27-30, മെയ് 24-30 തിയ്യതികളിലും നടക്കും.

സിബിഎസ്ഇ ക്ലാസ് 10, 12 ബോര്‍ഡ് പരീക്ഷകള്‍ മെയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് നടക്കുകയെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 15നാണ് ഫലം പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it