Big stories

ഇന്ത്യന്‍ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ നായിക സാവിത്രി ഫൂലെയുടെ 190ാം ജന്മദിനം ജനുവരി മൂന്നിന്

ഇന്ത്യന്‍ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ നായിക സാവിത്രി ഫൂലെയുടെ 190ാം ജന്മദിനം ജനുവരി മൂന്നിന്
X

മുംബൈ: ഇന്ത്യന്‍ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ആദ്യ നേതാവും സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുകയും ചെയ്ത സാവിത്രിബായ് ഫൂലെയുടെ 190ാം ജന്മദിനം ജനുവരി 3ന്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആദ്യ സ്‌കൂള്‍ തുടങ്ങുകയും സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത സാവിത്രി ഫൂലെയ്ക്ക് യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനെ നേരിടേണ്ടിവന്നു.

1831 ജനുവരി മൂന്നിനാണ് സാവിത്രി ഭായി ഫുലെ മഹാരാഷ്ട്രയില്‍ ജനിച്ചത്. 9 വയസ്സുള്ളപ്പോള്‍ 13 കാരനായ ജ്യോതിറാവു ഫൂലെയെ വിവാഹം കഴിച്ചു. ജ്യോതിറാവു ഭാര്യയെ സ്‌കൂളിലയച്ചു പഠിപ്പിച്ചു, അധ്യാപികയാക്കി. ചമാര്‍, മഹര്‍, മാംഗ് തുടങ്ങിയ പുറംജാതിക്കാര്‍ക്കുവേണ്ടി 1848 ല്‍ മഹാരാഷ്ട്രയിലെ ബുധവാര്‍ പേട്ടയില്‍ സ്‌കൂള്‍ ആരംഭിച്ചു. ആദ്യം പൂട്ടേണ്ടിവന്നെങ്കിലും 1851 ല്‍ വീണ്ടു തുറന്നു, ഇത്തവണ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂളായിരുന്നു അത്.

1873 സപ്തംബറില്‍ സ്ഥാപിച്ച സത്യശോധക് സമാജില്‍ ജ്യോതിറാവു ഫൂലെയുടെ പ്രവര്‍ത്തിച്ചു. വിധവാ വിവാഹം, വിധവകളുടെ മക്കള്‍ക്ക് അനാഥാലയങ്ങള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയയായിരുന്നു സംഘടയുടെ പ്രവര്‍ത്തനമേഖല.

1852 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇരുവരെയും ആദരിച്ചു. പ്രദേശത്ത് പ്ലാഗ് പിടികൂടിയപ്പോള്‍ ഫൂലെ രോഗികളെ ശുശ്രൂഷിച്ചു. അവിടെ നിന്ന് രോഗം പകര്‍ന്നാണ് സാവിത്രി ഫൂലെ അന്തരിച്ചത്. 1897 മാര്‍ച്ച് 10നായിരുന്നു മരണം. സ്ത്രീകള്‍ക്കു പുറമെ കീഴ്ജാതിക്കാര്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ സാവിത്രി ഫൂലെയുടെ ജന്മദിനം മഹാരാഷ്ട്രയില്‍ ബാലിക ദിവസമായി ആചരിക്കുന്നു.

Next Story

RELATED STORIES

Share it