Latest News

ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ 215 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ 215 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
X

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും ട്രസ്റ്റിന്റെയും കീഴിലുള്ള 215 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. സ്‌കൂള്‍ നടത്തിപ്പിന് പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ അധിഷ്ഠിതമായ സിലബസ് പഠിപ്പിക്കാനും നിര്‍ദേശമുണ്ട്. അനന്ത്‌നാഗ് ജില്ലയിലെ ഹസാറത്ത് അമിര്‍ കബീര്‍ മെമോറിയല്‍ സ്‌കൂള്‍, ഇസ്‌ലാമിയ മോഡല്‍ സ്‌കൂള്‍, പാരഡൈസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹന്‍ഫിയ ഇസ്‌ലാമിയ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്‌കൂളുകള്‍ അതില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it