Latest News

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നേതൃത്വത്തില്‍ വള്ളികുന്നത്ത് ഭവനനിര്‍മ്മാണത്തിന് തറക്കല്ലിട്ടു

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നേതൃത്വത്തില്‍ വള്ളികുന്നത്ത് ഭവനനിര്‍മ്മാണത്തിന് തറക്കല്ലിട്ടു
X

വള്ളികുന്നം: പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടി മേല്‍ക്കൂരയാക്കിയും പഴയ ഫ്‌ലക്‌സുകളും തുണികളും ഉപയോഗിച്ച് ചുറ്റുമറവ് ഒരുക്കിയും കോരിച്ചൊരിയുന്ന മഴയത്തും ചുട്ടുപൊള്ളുന്ന വെയിലത്തും യാതൊരു സുരക്ഷയുമില്ലാതെ കഴിഞ്ഞുകൂടുന്ന വള്ളികുന്നം കാമ്പിശ്ശേരി വാര്‍ഡില്‍ വരമ്പേല്‍ വീട്ടില്‍ ഷറഫുദ്ദീന്‍ കുഞ്ഞിനും കുടുംബത്തിനും സുരക്ഷിതമായി 'തല ചായ്ക്കാന്‍ ഒരിടം' ഒരുക്കുന്നതിന്റെ ഭാഗമായി ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കാഞ്ഞിപ്പുഴ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ തറകല്ലിടല്‍ നടത്തി. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മിക്കുന്നത്.

ശിലാസ്ഥാപന ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറുമായ ഷറഫുദ്ദീന്‍ അസ് ലമി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി ഉത്ഘാടനവും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. കാഞ്ഞിപ്പുഴ ജമാഅത്ത് പ്രസിഡന്റ് സിയാദ് പുലത്തറയും ഇലിപ്പക്കുളം ജമാഅത്ത് സെക്രട്ടറി വല്ലാറ്റില്‍ അബ്ദുല്‍ അസീസ് കുഞ്ഞും കൂടി ശില കൈമാറി.

അല്‍ ഹാജ് യു മുഹമ്മദ് കുഞ്ഞ് ലബ്ബ തറക്കല്ലിട്ടു. ഹാജി അബ്ദുല്‍ വാഹിദ് വല്ലാറ്റില്‍, കാഞ്ഞിപ്പുഴ ജമാഅത്ത് സെക്രറട്ടറി അബ്ദുല്‍ സലാം , വാഴോലില്‍ ഷംസുദ്ദീന്‍ മു സ് ലിയാര്‍, എം .എം ആസാദ്, മഠത്തില്‍ ഷുക്കൂര്‍, എം. എം ത്വാഹിര്‍ ,നന്ദനം രാജന്‍ പിള്ള , ത്വാഹിര്‍ കോയിക്കല്‍, കാഞ്ഞിപ്പുഴ അബ്ദുല്‍ സലാം മൗലവി ,ഹാജി അബ്ദുല്‍ സലാം വാളക്കോട്ട്, നാസ്സര്‍ മരങ്ങാട്ട്, ശിഹാബ് കാഞ്ഞിപ്പുഴ, ഹുസൈന്‍ സണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാദിഖ് വാളക്കോട് സ്വാഗതവും അന്‍വര്‍ ഫിര്‍ദൗസ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it