Latest News

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നിയമങ്ങളെ രുക്ഷമായി വിമര്‍ശിച്ച് ജയറാം രമേശ്

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നിയമങ്ങളെ രുക്ഷമായി വിമര്‍ശിച്ച് ജയറാം രമേശ്
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍നിയമങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അടിസ്ഥാന തൊഴിലാളി ആവശ്യങ്ങള്‍ നിറവേറ്റാതെ നിലവിലുള്ള 29 നിയമങ്ങള്‍ പുനര്‍നിര്‍മ്മിക്കുക മാത്രമാണ് പുതുതായി നടപ്പിലാക്കിയ തൊഴില്‍ നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അവ നടപ്പിലാക്കുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികള്‍ക്കുള്ള കോണ്‍ഗ്രസിന്റെ ശ്രമിക് ന്യായ് പ്ലാറ്റ്ഫോമിനെക്കുറിച്ച് രമേശ് പരാമര്‍ശിക്കുകയും പുതിയ കോഡുകള്‍ ഈ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കോഡുകള്‍ക്ക് മുമ്പുള്ള വിപ്ലവകരമായ ഗിഗ് വര്‍ക്കര്‍ നിയമങ്ങള്‍ ഉപയോഗിച്ച് 21ാം നൂറ്റാണ്ടിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും രാജസ്ഥാനിലെ മുന്‍ സര്‍ക്കാരിന്റെയും ഉദാഹരണങ്ങളില്‍ നിന്ന് മോദി സര്‍ക്കാര്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ നാല് തൊഴില്‍ച്ചട്ടങ്ങളാണ് (ലേബര്‍ കോഡ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. 2019ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍. നിലവിലുള്ള 29 വ്യത്യസ്തചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം.

Next Story

RELATED STORIES

Share it