Big stories

ജഹാന്‍ഗിര്‍പുരി ഹിന്ദുത്വ ആക്രമണം: അഞ്ച് പേര്‍ക്കെതിരേ എന്‍എസ്എ

ജഹാന്‍ഗിര്‍പുരി ഹിന്ദുത്വ ആക്രമണം: അഞ്ച് പേര്‍ക്കെതിരേ എന്‍എസ്എ
X

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാന്‍ഗിര്‍പുരിയില്‍ ശനിയാഴ്ചയുണ്ടായ ഹിന്ദുത്വ ആക്രണമത്തിന്റെപേരില്‍ അഞ്ച് പേര്‍ക്കെതിരേ ദേശീയ സുരക്ഷാനിയമം ചുമത്തി. വിചാരണില്ലാതെ ഒരു വര്‍ഷം വരെ തടവില്‍ വയ്ക്കാവുന്ന വകുപ്പാണ് ഇത്.

അന്‍സാര്‍, സലിം, ഇമാം ഷേക്ക്, ദില്‍ഷാദ്, അഹിര്‍ എന്നിവര്‍ക്കെതിരേയാണ് എന്‍എസ്എ ചുമത്തിയത്.

ശനിയാഴ്ചയുണ്ടായ അക്രമസംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലിസ് സൂപ്രണ്ട് രാകേഷ് അസ്താനയെ വിളിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ എന്‍എസ്എ ചുമത്തിയത്.

ഇതുവരെ 24 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ ഭൂരിഭാഗവും ആക്രമണത്തിന് ഇരയായ മുസ് ലിംകളാണ്. പലരും പ്രായപൂര്‍ത്തിയാവാത്തവരാണ്.

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷമെന്ന് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നെങ്കിലും ജഹാന്‍ഗിര്‍പുരിയില്‍ ഏകപക്ഷീയമായ ഹിന്ദുത്വ ആക്രമണമാണ് നടന്നതെന്ന് വസ്തുതാന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു.

ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായ ഹിന്ദുത്വ റാലി പള്ളിക്കുമുന്നിലൂടെ തിരിച്ചുവിട്ട് പള്ളിക്കുനേരെ കല്ലെറിയുകയായിരുന്നു.

Next Story

RELATED STORIES

Share it