Latest News

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ഒരു സായുധ പ്രവര്‍ത്തകന്‍ മരിച്ചു, 3 സുരക്ഷാസൈനികര്‍ക്ക് പരിക്ക്

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ഒരു സായുധ പ്രവര്‍ത്തകന്‍ മരിച്ചു, 3 സുരക്ഷാസൈനികര്‍ക്ക് പരിക്ക്
X

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ മരിച്ചു, മൂന്ന് സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റു. പുല്‍വാമയിലെ ഗസൂ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം മറ്റൊരു റിപോര്‍ട്ടില്‍ ജമ്മു കശ്മീര്‍ പോലിസിലെ ഒരു ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.

ശനിയാഴ്ചയും കശ്മീരില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കുല്‍ഗാം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സായുധരാണ് കൊല്ലപ്പെട്ടത്. 3 സുരക്ഷാസൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തി. ഇന്നാണ് ഇരുവരുടെയും പരിശോധനാ ഫലം പുറത്തുവന്നത്.

കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം കശ്മീരില്‍ സായുധരുടെ ആക്രമണങ്ങളില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഏപ്രിലിനു ശേഷം നടന്ന ഏറ്റുമുട്ടലില്‍ 93 പേരാണ് മരിച്ചത്.

Next Story

RELATED STORIES

Share it