Latest News

ഇറ്റ്‌ഫോക് ജനുവരി 25ന് തുടങ്ങും; അരങ്ങില്‍ രണ്ടു ഫലസ്തീന്‍ നാടകങ്ങള്‍

ഇറ്റ്‌ഫോക് ജനുവരി 25ന് തുടങ്ങും; അരങ്ങില്‍ രണ്ടു ഫലസ്തീന്‍ നാടകങ്ങള്‍
X

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ. രണ്ടു ഫലസ്തീന്‍ നാടകങ്ങള്‍ അരങ്ങില്‍ കയറും. ആകെ 24 നാടകങ്ങളാണ് നടക്കുക.

'ഈ നിശബ്ദതയിലെ ശബ്ദങ്ങള്‍' എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ നാടകോല്‍സവം അരങ്ങേറുക. അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, സ്‌പെയിന്‍, അമേരിക്ക, നോര്‍വെ, ഡെന്‍മാര്‍ക്ക്, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നടക്കം 10 അന്താരാഷ്ട്ര നാടകങ്ങളുണ്ടാകും. അഞ്ച് മലയാള നാടകങ്ങളും നാഷണല്‍ വിഭാഗത്തില്‍ ഒമ്പത് നാടകങ്ങളും അരങ്ങേറും.


Next Story

RELATED STORIES

Share it