Latest News

'എല്ലാ കയ്യേറ്റക്കാരെയും നീക്കം ചെയ്യാന്‍ കുറഞ്ഞത് 10 വര്‍ഷമെടുക്കും'; വനഭൂമിയും സര്‍ക്കാര്‍ഭൂമിയും തിരിച്ചുപിടിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും: ഹിമന്ത ബിശ്വ ശര്‍മ്മ

എല്ലാ കയ്യേറ്റക്കാരെയും നീക്കം ചെയ്യാന്‍ കുറഞ്ഞത് 10 വര്‍ഷമെടുക്കും; വനഭൂമിയും സര്‍ക്കാര്‍ഭൂമിയും തിരിച്ചുപിടിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും: ഹിമന്ത ബിശ്വ ശര്‍മ്മ
X

ഗുവാഹത്തി: വനഭൂമിയും സര്‍ക്കാര്‍ ഭൂമിയും തിരിച്ചുപിടിക്കുന്നതിനായി സംസ്ഥാന വ്യാപകമായി സര്‍വേകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.നിയമവിരുദ്ധമായ കയ്യേറ്റങ്ങളില്‍ നിന്ന് വനഭൂമി മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനമേഖലയിലെ കൈയേറ്റക്കാരെ കണ്ടെത്തി നീക്കം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

അതേസമയം, വനപ്രദേശങ്ങള്‍ പുനസ്ഥാപിക്കുന്നതിനും തദ്ദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും ഗോത്രവര്‍ഗക്കാര്‍ വനാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി ഒഴിപ്പിക്കല്‍ നടപടികള്‍ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും, വിവിധ ജില്ലകളിലായി അനധികൃത കുടിയേറ്റക്കാര്‍ കൂടുതലായി വനഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍, എല്ലാ കയ്യേറ്റക്കാരെയും നീക്കം ചെയ്യാന്‍ കുറഞ്ഞത് 10 വര്‍ഷമെടുക്കുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

'വനമേഖലയിലെ കയ്യേറ്റത്തിന്റെ തോത് കണ്ടെത്താന്‍ എല്ലാ ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. വനനിയമപ്രകാരം അവിടെ താമസിക്കാന്‍ കഴിയുന്ന തദ്ദേശീയ സമൂഹങ്ങളും ഗോത്രവര്‍ഗക്കാരും പോലുള്ള ചിലരുണ്ട്. വനാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്ത എല്ലാവരെയും ഞങ്ങള്‍ ഒഴിപ്പിക്കും, പക്ഷേ എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യാന്‍ കുറഞ്ഞത് 10 വര്‍ഷമെടുക്കും,' ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Next Story

RELATED STORIES

Share it