Latest News

ഐടി നിയമം; വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

പുതിയ ഐടി ദേഭഗതി നിയമത്തിനെതിരെ വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാന്ന് കേന്ദ്രസര്‍ക്കാരിന്റെ നടപടി

ഐടി നിയമം; വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: ദേദഗതിചെയ്ത ഐടി നിയമം നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം . പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് റിപോര്‍ട്ട് നല്‍കാന്‍ സമൂഹ്യമാധ്യമങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുതിയ നിയമം നടപ്പിലാക്കിയോ എന്ന് ഇന്ന് തന്നെ മന്ത്രാലയത്തെ അറിയിക്കണം. നിയമം നടപ്പിലാക്കാന്‍ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പുതിയ ഐടി ദേഭഗതി നിയമത്തിനെതിരെ വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാന്ന് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

പുതിയ ഐടി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്‌സ്ആപ്പ് ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യത്ത് നടപ്പാക്കുന്ന നിയമം അനുസരിയ്ക്കാന്‍ വാട്‌സആപ്പ് ബാധ്യസ്ഥമാണെന്നായിരുന്നു ഇതിനെതിരെയുള്ള സര്‍ക്കാറിന്റെ പ്രതികരണം. സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ഉപയോക്തക്കളുടെ സ്വകാര്യതയുടെ ലംഘനമാകുമെന്നാണ് വാട്ട്‌സ്ആപ്പിന്റെ മുഖ്യവാദം.

നിയമഭേഭഗതി റദ്ദാക്കണമെന്ന വാട്‌സ്ആപ്പിന്റെ വാദത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ് എതിര്‍ത്തു. വാട്‌സ്ആപ്പ് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിയ്ക്കുന്നതെന്നും പ്രാഥമിക വിവരത്തിന്റെ ഉറവിടം തേടുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി.

Next Story

RELATED STORIES

Share it