Latest News

'സാമുദായിക നേതാക്കള്‍ ജാതി-മത ചിന്തയുണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗര്‍ഭാഗ്യകരം'; മുല്ലപ്പള്ളി രാമചന്ദ്രന്‍

എസ്എന്‍ഡിപി നേതൃത്വം കേരളത്തെ ജാതി-മതചിന്തയിലേക്ക് കൊണ്ടു പോകരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സാമുദായിക നേതാക്കള്‍ ജാതി-മത ചിന്തയുണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗര്‍ഭാഗ്യകരം; മുല്ലപ്പള്ളി രാമചന്ദ്രന്‍
X

കോഴിക്കോട്: എസ്എന്‍ഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടുപോകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള നിരവധി മഹാരഥന്മാര്‍ നയിച്ച പ്രസ്ഥാനമാണ്. ജാതി മത ചിന്തകള്‍ക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എന്‍എസ്എസ് നേതൃത്വവും ഇക്കാര്യം ഓര്‍ക്കണം. മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. മന്നത്ത് പത്മനാഭന്‍ ഉത്തമനായ കോണ്‍ഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എന്‍എസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുത്. സാമുദായിക നേതാക്കള്‍ സാമുദായിക ചിന്തയുണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

എംപിമാരെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇറങ്ങുന്നത് പ്രായോഗികമല്ല. എംപിമാര്‍ മല്‍സരിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്ന നിലയില്‍ അന്‍വര്‍ പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ല. സീറ്റ് പങ്കിടല്‍ ചര്‍ച്ച യുഡിഎഫില്‍ നടക്കുന്നയുള്ളുവെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it