Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് ദ്രൗപദി മുര്‍മുവിനെന്നത് വ്യാജപ്രചാരണം

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് ദ്രൗപദി മുര്‍മുവിനെന്നത് വ്യാജപ്രചാരണം
X

ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത വ്യാഴാഴ്ച പുറത്തുവന്നതുമുതല്‍, ബിജെപി വൃത്തങ്ങള്‍ വ്യാജഅവകാശവാദങ്ങളുമായി രംഗത്തുവന്നിരിക്കയാണ്. ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും വലിയ ഭൂരിപക്ഷമാണ് മുര്‍മുവിന് ലഭിച്ചതെന്നാണ് ബിജെപി അനുകൂല പത്രങ്ങളും ചാനലുകളും സാമൂഹിക മാധ്യമഅക്കൗണ്ടുകളും പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ ഐക്യം കീറിപ്പറിഞ്ഞിരിക്കുകയാണെന്നും പരിഹസിക്കുന്നു.

എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാകും. പാര്‍ലമെന്റിലും പല സംസ്ഥാന നിയമസഭകളിലും ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും മുര്‍മു യഥാര്‍ത്ഥത്തില്‍ എക്കാലത്തെയും കുറഞ്ഞ മാര്‍ജിനിലാണ് വിജയിച്ചത്.

ആകെ 10,56,980 വോട്ടുമൂല്യത്തില്‍ 6,76,803 വോട്ടുമൂല്യമാണ് മുര്‍മു നേടിയത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെക്കാള്‍ 2,96,626ന്റെ ലീഡ്. വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ സിന്‍ഹയേക്കാള്‍ 28.06% കൂടുതല്‍ വോട്ടാണ് മുര്‍മുവിന് ലഭിച്ചത്. മുന്‍മു നേടിയത് 64.03 ശതമാനം വോട്ട് മാത്രം.

1997ല്‍ 9.56 ലക്ഷം വോട്ടുമൂല്യം നേടിയ കെ ആര്‍ നാരായണനാണ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം നേടിയത്. ഇത് ഏകദേശം 95 ശതമാനം വരും.

2002ല്‍ എപിജെ അബ്ദുള്‍ കലാം 9,22,884 വോട്ടുമൂല്യം നേടി 89% വോട്ട് ഷെയറോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ലക്ഷ്മി സഹ്ഗലിന്റെ വോട്ട് മൂല്യം 1,07,366 ആയിരുന്നു.

2017ല്‍ ഇപ്പോഴത്തെ രാഷ്ട്രപതി കോവിന്ദ് നേടിയ വോട്ടുമൂല്യം 7,02,044 ആയിരുന്നു. അതായത് 65.7 ശതമാനം. പ്രണാബ് മുഖര്‍ജി നേടിയത് 69.3 ശതമാനം വോട്ടാണ്.

രാജേന്ദ്രപ്രസാദാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്, 1957ല്‍, 99 ശതമാനം. 1952ല്‍പ്പോലും 84 ശതമാനമേ ഉണ്ടായിരുന്നുള്ളൂ.

എസ് രാധാകൃഷ്ണന്‍ നേടിയത് 98 ശതമാനം വോട്ടാണ്, 1962ല്‍. എന്‍ സജ്ജീവ് റെഡ്ഡിയെപ്പോലുള്ളവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Next Story

RELATED STORIES

Share it