Latest News

ഗസയില്‍ ഇസ്രായോലിന്റെ വ്യോമാക്രമണം; 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസയില്‍ ഇസ്രായോലിന്റെ വ്യോമാക്രമണം; 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
X

ഗസ: ഗസയില്‍ അര്‍ദ്ധരാത്രി മുതല്‍ ഇസ്രായേല്‍ നടത്തിയ 12 വ്യോമാക്രമണങ്ങളില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2:00 മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍, ഖാന്‍ യൂനിസില്‍ നിന്ന് 56 മൃതദേഹങ്ങളും, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയില്‍ നിന്ന് നാല് മൃതദേഹങ്ങളും, മധ്യ ഗാസയിലെ ദെയ്ര്‍ അല്‍ബലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സ് ഏജന്‍സിയുടെ വക്താവ് മഹ്മൂദ് ബസ്സാല്‍ അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഒരു നവജാതശിശുവും ഉള്‍പ്പെടുന്നു. ഖാന്‍ യൂനിസിലെ സമൂര്‍ കുടുംബത്തിലെ 13 പേരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it