Latest News

ഐഎസുമായി ബന്ധമുള്ള രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാന്‍

2023ല്‍ ബസില്‍ ബോംബ് സ്ഫോടനം നടത്തിയതിനാണ് വധശിക്ഷ

ഐഎസുമായി ബന്ധമുള്ള രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാന്‍
X

തെഹ്‌റാന്‍: 2023ല്‍ തീര്‍ത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസില്‍ ബോംബ് സ്ഫോടനം നടത്തിയതിന് രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി ഇറാന്‍. അവരെ ഐഎസുമായി ബന്ധമുള്ളവരാണെന്ന് തിരിച്ചറിഞ്ഞതായി ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി ശനിയാഴ്ച റിപോര്‍ട്ട് ചെയ്തു. ബസില്‍ ബോംബ് സ്ഥാപിച്ചതില്‍ രണ്ടുപേര്‍ക്കും പങ്കുണ്ടെന്ന് മിസാന്‍ പറഞ്ഞു.

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയായ തെഹ്റാനില്‍ നിന്ന് ഇലാമിലേക്ക് പോകുകയായിരുന്ന ബസില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Next Story

RELATED STORIES

Share it