Latest News

ടുസ്‌ക ക്രൂ അംഗങ്ങളെ മോചിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ഇറാന്‍

ടുസ്‌ക ക്രൂ അംഗങ്ങളെ മോചിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ഇറാന്‍
X

തെഹ്‌റാന്‍: ഇറാനിയന്‍ ചരക്ക് കപ്പലായ ടുസ്‌ക യുഎസ് സൈന്യം പിടിച്ചെടുത്തതില്‍ ശക്തമായി അപലപനവുമായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം. കപ്പലിനെയും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

ഇറാന്‍ തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.സ്ഥിതി കൂടുതല്‍ വഷളായാല്‍ മുഴുവന്‍ ഉത്തരവാദിത്തവും അമേരിക്കയ്ക്കായിരിക്കുമെന്നും ഇറാന്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ഒമാന്‍ ഉള്‍ക്കടലില്‍ യുഎസ് നാവികസേന ഒരു ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തത്.എത്ര പേര്‍ കപ്പലിലുണ്ടായിരുന്നുവെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

Next Story

RELATED STORIES

Share it