Latest News

അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിംപോസിയത്തിന് തുടക്കം

കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐസിഎആര്‍)ന്റെ ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മൊഹാപാത്രയാണ് ഓണ്‍ലൈന്‍ സിംപോസിയം ഉദ്ഘാടനം ചെയ്തത്.

അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിംപോസിയത്തിന് തുടക്കം
X

കോഴിക്കോട്: ചതുര്‍ദിന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിംപോസിയത്തിന് തുടക്കം. കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐസിഎആര്‍)ന്റെ ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മൊഹാപാത്രയാണ് ഓണ്‍ലൈന്‍ സിംപോസിയം ഉദ്ഘാടനം ചെയ്തത്. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും മറ്റു രോഗങ്ങളും തടയുന്നതില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് നിര്‍ണാകയ പങ്കുണ്ടെന്ന് 2020ല്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു.

സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റു കാര്‍ഷികവിളകളുടെയും ഉല്‍പാദനത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുന്നുണ്ടെന്നും രാജ്യം പ്രതിവര്‍ഷം 9 ദശലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. മൊഹാപാത്ര പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം, സംസ്‌കരണം, വിപണനം, മൂല്യവര്‍ദ്ധനവ്, കയറ്റുമതി എന്നിവയില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നതിന് സുഗന്ധവ്യഞ്ജന മേഖലയിലും മറ്റ് കാര്‍ഷിക മേഖലകളിലും നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ പങ്കുവഹിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

സുഗന്ധവ്യഞ്ജന കയറ്റുമതി ഇന്ത്യക്ക് മൂന്നു ബില്യണ്‍ യുഎസ് ഡോളറിലധികം വരുമാനം നേടിത്തരുന്നുണ്ടെന്നും ഡോ. മൊഹാപാത്ര പറഞ്ഞു. സുഗന്ധവ്യഞ്ജന ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളില്‍ കൊവിഡ് 19 അണുബാധ നിരക്ക് കുറവാണെന്ന് അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളെ ഉദ്ധരിച്ച് ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നത്തിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബയോ ഫോര്‍ട്ടിഫൈഡ് സുഗന്ധവ്യഞ്ജനങ്ങളും മറ്റ് വിള ഇനങ്ങളും ജനപ്രിയമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതില്‍ കരാര്‍ കൃഷിക്കുള്ള പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധ വിളകളും എന്നവിഷയത്തിലുള്ള സിംപോസിയം സുഗന്ധവ്യഞ്ജന ഉത്പാദനത്തിലും കയറ്റുമതിയിലുമുള്ള വൈദഗ്ധ്യം പങ്കുവെക്കാനും അതുവഴി ഇന്ത്യയിലെ സുഗന്ധവ്യഞ്ജന ഉത്പാദനം, വിപണനം, കയറ്റുമതി എന്നിവ മെച്ചപ്പെടുത്തനും സഹായകമാകുമെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസ് ആതിഥേയത്വം വഹിച്ച ചടങ്ങില്‍ ഐസിഎആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (എച്ച്എസ്‌ഐ) ഡോ വിക്രമാദിത്യപാണ്ഡെ അധ്യക്ഷത വഹിച്ചു. ഭക്ഷ്യവസ്തുക്കളിലും ന്യൂട്രാസ്യൂട്ടിക്കല്‍ പദാര്‍ഥങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൊവിഡിന് ശേഷമുള്ള കാലയളവില്‍ സുഗന്ധവ്യഞ്ജന മേഖലകൂടുതല്‍ മെച്ചപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വേള്‍ഡ് ഫുഡ് പ്രൈസ് ജേതാവും ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസറുമായ ഡോ.രത്തന്‍ ലാല്‍ പോഷക സുരക്ഷയ്ക്കായി കാര്‍ബണ്‍ ക്രമീകരണം എന്ന വിഷയത്തെകുറിച്ചു മുഖ്യപ്രഭാഷണം നടത്തി.

സുഗന്ധവ്യഞ്ജന ഗവേഷണത്തിലെ മികച്ച സംഭാവനകള്‍ക്കുള്ള സുഗന്ധ ഭാരതി അവാര്‍ഡ് ഡോ. പി എന്‍ രവീന്ദ്രന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജെ. രമ സമ്മാനിച്ചു. ചടങ്ങില്‍ ടി ജോസഫിനുള്ള സുഗന്ധശ്രീ കര്‍ഷക പുരസ്‌കാരവും നല്‍കി. സിംസാക് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വീഡിയോ പ്രൊഫൈല്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.

ഐ എസ് എസ് ഫെലോഷിപ്പുകള്‍, ഡോ.ജെ.എസ്.പൃഥി അവാര്‍ഡ്, ഡോ. വി.എസ്. കോരികന്തിമത്ത് അവാര്‍ഡ് ശ്രീമതി. വിജയ വി. കൊരിക്കന്തിമത്ത് അവാര്‍ഡ് എന്നിവയും വിതരണം ചെയ്തു.

ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (എച്ച്എസ്) ഡോ. എ കെ സിംഗ്, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയും ചെയര്‍മാനുമായ ഡി സത്യന്‍, ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി ഹോങ് തി ലിയന്‍, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ സീഡ് സ്‌പൈസസ് ഡയറക്ടര്‍ ഡോ. ഗോപാല്‍ ലാല്‍, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. രമ, അടയ്ക്ക സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍, വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസഷന്‍ കേരള ചെയര്‍മാന്‍ രാംകുമാര്‍ മേനോന്‍, സ്‌പൈസസ് ബോര്‍ഡ് ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. എ. രമശ്രീ, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസ് പ്രസിഡന്റും സിംസാക് ജനറല്‍ ചെയര്‍മാനുമായ ഡോ . സന്തോഷ് ജെ. ഈപ്പന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it