Latest News

രാജ്യാന്തര വിമാന സര്‍വീസ് നിയന്ത്രണം;അനിശ്ചിതമായി നീട്ടി

രാജ്യാന്തര വിമാന സര്‍വീസ് നിയന്ത്രണം;അനിശ്ചിതമായി നീട്ടി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വിസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടിയതായി ഡിജിസിഎ.നിലവില്‍ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.

ജനുവരി 19ന് ആണ് ഫെബ്രുവരി 28 വരെ വിമാന സര്‍വിസ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ സസ്‌പെന്‍ഷന്‍ പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു.രാജ്യാന്തര വിമാന സര്‍വിസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 രാജ്യങ്ങളിലേക്കു രാജ്യത്തുനിന്നു വിമാന സര്‍വീസ് ഉണ്ട്.

Next Story

RELATED STORIES

Share it