ഐഎന്‍എല്‍;അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട്
മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി നേതൃത്വത്തെ സമീപിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും

കോഴിക്കോട്:ഐഎന്‍എല്ലില്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് നടക്കും.പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. 22 അംഗ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷം പേരും യോഗത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് വഹാബ് വിഭാഗം.
മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി നേതൃത്വത്തെ സമീപിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും.യഥാര്‍ഥ ഐഎന്‍എല്‍ ആണെന്ന് അവകാശപ്പെട്ട് അബ്ദുള്‍ വഹാബ് വിഭാഗം അടുത്ത ദിവസം മുന്നണിയെ സമീപിച്ചേക്കും.സംസ്ഥാന നേതൃ കമ്മറ്റികള്‍ പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടി ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സിലും വഹാബ് വിഭാഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് അബ്ദുള്‍ വഹാബ് മറുപടി നല്‍കിയിട്ടില്ല.
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT