Latest News

ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി അജ്ഞാതന്റെ നഗ്നത പ്രദര്‍ശം

ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി അജ്ഞാതന്റെ നഗ്നത പ്രദര്‍ശം
X

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി. സ്‌കൂളിന്റെയും ട്യൂഷന്‍ സെന്ററിന്റെയും ഓണ്‍ലൈന്‍ ക്ലാസിലാണ് അജ്ഞാതന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പന്നിയങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


മീഞ്ചന്ത ഗവ. ഹൈസ്‌കൂള്‍, സ്വകാര്യ ട്യൂഷന്‍ സെന്റര്‍ എന്നിവയുടെ ഓണ്‍ലൈന്‍ ക്ലാസിലാണ് അജ്ഞാതന്‍ നുഴഞ്ഞു കയറിയത്. ഓണ്‍ലൈന്‍ ക്ലാസ് നടക്കവെ ഇതിനിടയില്‍ കയറിയ ആള്‍ അസഭ്യം പറയുകയും നഗ്‌നതാപ്രദനര്‍ശനം നടത്തുകയുമായിരുന്നു.




Next Story

RELATED STORIES

Share it