ന്യൂഡല്‍ഹിയില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മൈക്രോ ഓവനില്‍ മരിച്ച നിലയില്‍;മാതാവിനെ സംശയിക്കുന്നതായി പോലിസ്

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ രണ്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞിനെ മൈക്രോഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പെണ്‍കുഞ്ഞ് ജനിച്ചത് മുതല്‍ അസ്വസ്ഥയായിരുന്ന മാതാവാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിതാ മാരി ജയ്കര്‍ പറഞ്ഞു.കൊലപാതക കുറ്റത്തിന് കേസെടുത്തു.
സൗത്ത് ഡല്‍ഹിയിയിലെ ചിരാഗ് ദില്ലി ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം.അയല്‍വാസിയാണ് കുഞ്ഞിന്റെ മരണം പോലിസിനെ അറിയിച്ചത്.മാതാപിതാക്കളായ ഗുല്‍ഷാന്‍ കൗഷിക്, ഡിംപിള്‍ കൗഷിക് എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിതാ മാരി ജയ്കര്‍ പറഞ്ഞു.
നാലു വയസ്സുള്ള മകനുള്ള ദമ്പതികള്‍ക്ക് കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. അന്നു മുതല്‍ യുവതി ഭര്‍ത്താവുമായി തര്‍ക്കത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.സംഭവ സമയത്ത് മരണപ്പെട്ട കുഞ്ഞിന്റെ മാതാവ് വീട്ടിനകത്ത് കയറി പൂട്ടിയിരിക്കുകയായിരുന്നു. ഭര്‍തൃമാതാവ് അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വാതില്‍ കുത്തി തുറന്നുകയറിയപ്പോള്‍ മകനൊപ്പം അബോധവസ്ഥയില്‍ കിടക്കുന്ന യുവതിയെയാണ് കണ്ടത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മൈക്രോ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് കുഞ്ഞിന്റെ പിതാവ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
ഒന്നാം നമ്പര് മെദ്വദേവിനെ വീഴ്ത്തി നിക്ക് കിര്ഗിയോസ്
11 Aug 2022 8:15 AM GMTസെറീനാ വില്ല്യംസ് വിരമിക്കാനൊരുങ്ങുന്നു
9 Aug 2022 3:54 PM GMTകോമണ്വെല്ത്ത് ഗെയിംസ്; ടേബിള് ടെന്നിസില് ഇന്ത്യ സ്വര്ണ്ണം...
2 Aug 2022 3:10 PM GMTവിംബിള്ഡണ് ഫൈനലിലെത്തിയിട്ടും ഓന്സ് ജാബിറിന് റാങ്കിങില് ഇടിവ്
12 July 2022 11:16 AM GMTഓന്സ് ജാബിറിന്റെ കുടുംബത്തിന് വിസ നല്കിയില്ല; ബ്രിട്ടന് അന്വേഷണം...
9 July 2022 5:22 PM GMTവിംബിള്ഡണ്; വനിതാ സിംഗിള്സ് കിരീടം എലേനാ റൈബാക്കിനക്ക്
9 July 2022 4:56 PM GMT