- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യവസായ വകുപ്പിന്റെ അദാലത്ത് ഇനി വിരല്‍ത്തുമ്പില്‍; ഡാഷ് ബോര്‍ഡ് സജ്ജമായതായി വ്യവസായ വകുപ്പ്

തിരുവനന്തപുരം: വ്യവസായികളെ നേരില്‍ കാണാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡാഷ്‌ബോര്‍ഡ് സജ്ജമായി. www.industry.kerala.gov.in എന്ന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പരാതിയുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും ജനങ്ങള്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമൊക്കെയാണ് ഡാഷ്‌ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത.് അടുത്ത ഒരു മാസം കൊണ്ട് എല്ലാ പരാതികളും പൂര്‍ണമായും പരിഹരിക്കുക എന്നതാണ് ലക്ഷ്യം. അദാലത്തില്‍ ലഭിച്ച പരാതികളും അവയുടെ തത്സ്ഥിതി വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ലഭിച്ച പരാതികള്‍, തീര്‍പ്പാക്കിയ പരാതികള്‍, തീര്‍പ്പാക്കാനുള്ള പരാതികള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്.
മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ സന്ദര്‍ശനം 10 ജില്ലകളില്‍ ഇതിനോടകം പൂര്‍ത്തിയായി. ജൂലൈ 15ന് എറണാകുളത്ത് നിന്നും ആരംഭിച്ച പരിപാടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കൊല്ലം, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പൂര്‍ത്തീകരിക്കുകയും വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉടന്‍ സന്ദര്‍ശനം നടത്താനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ 10 ജില്ലകളില്‍ നിന്നായി 1328 പരാതികള്‍ സ്വീകരിക്കുകയും 618 പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി 143 പരാതികളും ഇതര വകുപ്പുമായി ബന്ധപ്പെട്ട 299 പരാതികളും സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് 179 പരാതികളുമായി തരംതിരിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















