Latest News

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവച്ചു കൊന്നു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവച്ചു കൊന്നു
X

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയിലുള്ള ഗ്വിനെറ്റ് കൗണ്ടിയില്‍ ഇന്ത്യന്‍ വംശജനായ 51-കാരന്‍ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവച്ചു കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2:30-ഓടെ ലോറന്‍സ് വില്ലിലെ ബ്രൂക്ക് ഐവി കോര്‍ട്ടിലുള്ള വീട്ടിലായിരുന്നു സംഭവം.

വിജയ് കുമാറിന്റെ ഭാര്യ മീമു ഡോഗ്ര (43), ഹരീഷ് ചന്ദര്‍ (38), നിധി ചന്ദര്‍ (37), ഗൗരവ് കുമാര്‍ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പേരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ വീടിനുള്ളില്‍ നിന്നാണ് പോലിസ് കണ്ടെടുത്തത്.

അറ്റ്‌ലാന്റയിലെ വീട്ടില്‍ വെച്ച് വിജയ് കുമാറും ഭാര്യ മീമു ഡോഗ്രയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഇവര്‍ മകനെയും കൂട്ടി ലോറന്‍സ് വില്ലിലെ ബ്രൂക്ക് ഐവി കോര്‍ട്ടിലുള്ള ബന്ധുക്കളുടെ വീട്ടിലെത്തി. ഇവിടെ വെച്ച് തര്‍ക്കം രൂക്ഷമാകുകയും വിജയ് കുമാര്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് എല്ലാവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വീടിന് സമീപത്തെ വനമേഖലയില്‍ ഒളിച്ചിരുന്ന വിജയ് കുമാറിനെ പോലിസ് പിടികൂടി. പ്രതിയെ നിലവില്‍ ചോദ്യം ചെയ്തു വരികയാണ്.

Next Story

RELATED STORIES

Share it