പത്താം ക്ലാസ് പാസ്സായവര്‍ക്ക് നാവികസേനയില്‍ അവസരം

ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസ്സായ തൊഴിലന്വേഷകര്‍ക്ക് നാവികസേനയില്‍ സുവര്‍ണാവസരം. പത്താം ക്ലാസ് പാസായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ നേവിയില്‍ ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 മാര്‍ച്ച് 20ന് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അതായത് joinindiannavy.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
1531 ട്രേഡ്‌സ്മാന്‍ ഒഴിവുകളിലേക്കാണ് ഇന്ത്യന്‍ നേവി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനറല്‍ വിഭാഗത്തിന് 697, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 141, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 385, എസ്.സി വിഭാഗത്തിന് 215, എസ്.ടി വിഭാഗത്തിന് 93 തസ്തികകള്‍ എന്നിവ ഉള്‍പ്പെടുന്നു. 18 വയസ്സില്‍ കുറയാത്തവര്‍ക്ക് ഇന്ത്യന്‍ നേവി ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 25 ആണ്. സംവരണ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിയമാനുസൃത ഇളവ് പരമാവധി പ്രായത്തില്‍ ലഭിക്കുന്നതായിരിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ പത്താം ക്ലാസ് പാസ്സായിരിക്കണം. അവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐടിഐ) നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം19900-63299 എന്നിങ്ങനെ ആയിരിക്കും ശമ്പളം.
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന്
30 March 2023 10:08 AM GMT