Latest News

ഇസ് ലാമാബാദില്‍ ഇന്ത്യന്‍ മിസൈല്‍ വര്‍ഷം; പാക് പൈലറ്റ് പിടിയില്‍

ഇസ് ലാമാബാദില്‍ ഇന്ത്യന്‍ മിസൈല്‍ വര്‍ഷം; പാക് പൈലറ്റ് പിടിയില്‍
X


ന്യൂഡല്‍ഹി: പാക് തലസ്ഥാനമായ ഇസ്ലാമാബാദിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളുമെത്തി. ഇതിന് പുറമെ ലാഹോറിലും സിയാല്‍കോട്ടിലും കറാച്ചിയിലും ഇന്ത്യയുടെ ആക്രമണത്തെത്തുടര്‍ന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താനില്‍ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് പാകിസ്താന്റെ ആക്രമണ ശ്രമമുണ്ടായത്. ഇന്ത്യയിലെ ജമ്മുവിലെ വിമാനത്താവളമുള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളും മിസൈലുകളും പാകിസ്താന്റെ യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവച്ചിട്ടു.

അതിനിടെ വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാകിസ്താന്റെ അവാക്സ് ( AWACS) വിമാനവും ഇന്ത്യ വെടിവെച്ചിട്ടുവെന്നാണ് വിവരം. പഞ്ചാബില്‍ വെച്ചാണ് അവാക്സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്. അതിനിടെ രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് പാക് വ്യോമസേന പൈലറ്റിനെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ എസ്-400 സംവിധാനത്തിന് പുറമെ ആകാശ്, വിമാനവേധ തോക്കുകള്‍, എംആര്‍എസ്എം മിസൈല്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമാണ് പാക് ശ്രമങ്ങളെ വിഫലമാക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. അതിനിടെ ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് രംഗത്ത് വന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it