Latest News

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഓപ്പണ്‍ ഹൗസ് ദൂരേയ്ക്ക് മാറ്റുന്നു; പ്രവാസികള്‍ ദുരിതത്തിലേക്ക്

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഓപ്പണ്‍ ഹൗസ് ദൂരേയ്ക്ക് മാറ്റുന്നു; പ്രവാസികള്‍ ദുരിതത്തിലേക്ക്
X

ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ ഇനി പ്രവാസികള്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യണം. വര്‍ഷങ്ങളായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ബര്‍ദുബായിലെ അങ്കണത്തില്‍ നടത്തി വന്നിരുന്ന ഓപ്പണ്‍ ഹൗസുകളാണ് മുപ്പത്ത് കിലോ മീറ്ററിലധികമുള്ള മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ റാസല്‍ഖൈമ, ഫുജൈറ ഉള്‍പ്പടെയുള്ള യുഎഇിലെ വടക്കന്‍ മേഖലകളില്‍ നിന്നുളളവര്‍ക്ക് ഇനി കൂടുതല്‍ ദൂരം യാത്ര ചെയ്യണം.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസം ആഘോഷത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതനുസരിച്ച്, വര്‍ഷങ്ങളായി ബര്‍ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടത്തി വന്നിരുന്ന ഓപ്പണ്‍ ഹൗസിന്റെ വേദി ഇനി ദുബായിലെ ആഡംബര കേന്ദ്രമായ മറീനയിലെ ജുമൈറ ലെയ്ക്ക് ടവറിലേക്ക് (ജെ എല്‍ ടി ) മാറുന്നത്. സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്, ബര്‍ദുബയ് നഗര മധ്യത്തിലുളള ഓപ്പണ്‍ ഹൗസുകള്‍ വലിയ ആശ്വാസമായിരുന്നു. യുഎഇയുടെ വടക്കന്‍ നഗരങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പോലും ഇവിടേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നു. കൂടാതെ, ബസ്, മെട്രോ, ടാക്‌സി, ജല ഗതാഗതം ഉള്‍പ്പടെയുള്ള യാത്രാസൗകര്യങ്ങളും ഈ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍, ഇതാണ് ഇനി ജുമൈറ ലേയ്ക്ക് ടവര്‍ എന്ന ആഡംബര നിരക്കുകളും തിക്കും തിരക്കുമേറിയ മറ്റൊരു പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നത്.

എല്ലാ മാസവും അവസാന വെള്ളിയാഴ്ചകളിലാണ്ഓപ്പണ്‍ ഹൗസ് നടത്തുക. ജെഎല്‍ടിയിലെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് ഓപ്പണ്‍ ഹൗസ് നടക്കുകയെന്നും അധികൃതര്‍ വിശദീകരിച്ചു. നേരത്തെ, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോര്‍ഴ്‌സ് സെന്റര്‍ (ഐഡബ്യൂആര്‍സി ) എന്ന പേരിലുള്ള കേന്ദ്രം, പിന്നീട്, പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമായി (പിബിഎസ്‌കെ ) പേര് മാറ്റുകയായിരുന്നു.

അതേസമയം, കോണ്‍സുലേറ്റ് സംഘടിപ്പിച്ചപ്രവാസി ഭാരതീയ ദിവസം ആഘോഷം പേരിന് മാത്രമായി ചുരുങ്ങിയെന്നും ചില സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്‍കാല നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും കോണ്‍സല്‍ ജനറല്‍ വിപുല്‍ വിശദീകരിച്ചു. യുഎഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. ഇന്ത്യന്‍ പ്രവാസി പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it