Latest News

കൊവിഡിനെ നേരിടാന്‍ ഇന്ത്യക്ക് അമേരിക്കയുടെ 41 ദശലക്ഷം ഡോളര്‍ ധനസഹായം

കൊവിഡിനെ നേരിടാന്‍ ഇന്ത്യക്ക് അമേരിക്കയുടെ 41 ദശലക്ഷം ഡോളര്‍ ധനസഹായം
X

വാഷിങ്ടണ്‍: കൊവിഡ് മഹാമാരി ദുരന്തം വിതച്ച ഇന്ത്യയ്ക്ക് അമേരിക്കയുടെ ധനസഹായം. 41 ദശലക്ഷം ഡോളര്‍ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ തുക ഉപയോഗിക്കാം.

കൊവിഡ് പരിശോധന, കൊവിഡുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ക്കുള്ള ചികില്‍സ, ഗ്രാമീണ മേഖലയിലെ ആരോഗ്യസംവിധാനങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്ക് ഈ തുക ഉപയോഗിക്കാമെന്ന് യുഎസ് എയ്ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്ത്യക്ക് ഈ അടിയന്തരാവസ്ഥയില്‍ സഹായം ആവശ്യമാണെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണെന്നും ഏജന്‍സി പറയുന്നു.

ഇതിനും പുറമെ ആരോഗ്യമേഖലയിലെ ഉപകരണങ്ങളുടെ വിതരണം, ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഐടി മേഖലയുടെയും വികാസം, വാക്‌സിനേഷന്‍ പദ്ധതി എന്നിവയും ഇതിന്റെ ഭാഗമാണ്.

കൊവിഡ് വ്യാപനം കുടങ്ങിയ ശേഷം അമേരിക്ക ഇന്ത്യക്ക് 200 ദശലക്ഷത്തില്‍ കൂടുതല്‍ തുക സഹായധനമായി നല്‍കിയിട്ടുണ്ട്. 214000 മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനുള്ള 50 ദശലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.

യുഎസ്, ഇന്ത്യ ചേമ്പര്‍ ഓഫ് കോമോഴ്‌സ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവിനിയോഗിക്കാനായി 1.2 ദശലക്ഷം രൂപ സംഭരിച്ചിരുന്നു.

Next Story

RELATED STORIES

Share it